കുഞ്ഞമ്മയോടൊപ്പം ഞാന് അവരുടെ വീട്ടിലെത്തിയ ദിവസം അയാള് തിണ്ണയില് ഇരിക്കുന്നുണ്ടായിരുന്നു. അയാള് ചിരിച്ചു. അപ്പോള് കുഞ്ഞമ്മ പറഞ്ഞു:
‘ദേ ചേട്ടാ ഇനി ഇവള് നമ്മുടെ കൂടെയാ നില്ക്കുന്നെ”
അയാള് തലകുലുക്കി. ഞാനും ചെറുതായൊന്നു ചിരിച്ചെന്നു വരുത്തി. അയാള് കുഞ്ഞമ്മയോടു പറഞ്ഞു:
‘ഭാസ്കരന് സാറു ഫോണ് ചെയ ്ത ാരുന്നു. വരുമ്പം വിളിക്കണം എന്നു പറഞ്ഞു”
‘ആങ്” എന്നു അലസമായി മൂളിക്കൊണ്ടു കുഞ്ഞമ്മ അകത്തേക്കു പോയി. ഞാനും അവരെ അനുഗമിച്ചു.
ഞങ്ങള് മുറിക്കുള്ളില് കയറി. കുഞ്ഞമ്മ വാതില് അടച്ചു. ഞാന് ചോദിച്ചു:
‘ആരാ കുഞ്ഞമ്മേ ഭസ്കരന് സാറു?” ‘അയാളിവിടുത്തെ ഒരു കാശുകാരനാ. ഒരു ടീവീ സീരിയല് പിടിക്കാന് പോകുവാ. ചെലപ്പൊ എനിക്കും നിനക്കുമെല്ലാം ഒരു റോളു കിട്ടും”
ഇതും പറഞ്ഞു കുഞ്ഞമ്മ സാരിയഴിച്ചു സ്റ്റാന്ഡിലിട്ടു. അടിപ്പവാടയും ബ്ലവ്സും ധരിച്ചു നില്ക്കുന്ന കുഞ്ഞമ്മയെ ഞാന് ഒന്നു നോക്കി. വയസ്സു മുപ്പത്താറു ആയെങ്കിലും ഒരു മുപ്പത്-മുപ്പത്തിരണ്ടേ പറയൂ. അവര് ഒരു നയിറ്റിയുമെടുത്ത് കുളിമുറിയിലേക്കു കയറി. ഞാന് എന്റെ ബാഗ് തുറന്നു എന്റെ നയിറ്റി വെളിയില് എടുത്തു. അവര് പുറത്തിറങ്ങിയപ്പോള് കുളിപ്പുരക്കകത്തു കയറി വസത്രം മാറി പുറത്തുവന്നു.അപ്പോള് കുഞ്ഞമ്മ ഫോണ് വിളിക്കുകയായിരുന്നു. കൊഞ്ചിയും കുഴഞ്ഞുമാണു സംസാരം. രാഘവന് കൊച്ചച്ചന് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി. അല്ലെങ്കില്
അങ്ങോര് ശ്രദ്ധിച്ചാല് തന്നെ എന്ത് എന്നൊരു ഭാവമാണു കുഞ്ഞമ്മയ്ക്കെപ്പോഴും.
ഫോണ് ചെയ്തു കഴിഞ്ഞപ്പോള് കുഞ്ഞമ്മ പ്രസന്നവതി ആയിരുന്നു. ചിരിച്ചു കൊണ്ടു എന്നോടു പറഞ്ഞു:
‘നിന്റെ കാര്യം ഞാന് പറഞ്ഞു. നീ സിനിമാറ്റിക് ഡാന്സു പഠിച്ചാല് സിനിമക്കാരുടെ കൂടെ ബോംബേലെ പ്രോഗ്രാമിനു വിടാമെന്നു പറഞ്ഞു. ഭാസ്കരന് സാറിന്റെ അടുത്ത ആളുകളാ അതു നടത്തുന്നെ. അതുകഴിഞ്ഞാല് ചെലപ്പോ ഗല്ഫുപ്രോഗ്രാമും കിട്ടിയാലോ?”
എനിക്കു വിശ്വസിക്കാന് കഴിഞ്ഞില്ല. എന്റെ മുഖം വാടിയതു കണ്ടു. കുഞ്ഞമ്മ ചോദിച്ചു :
‘എന്താ ഇതു കേട്ടപ്പം നിനക്കൊരു വാട്ടം?”
ഞാന് പറഞ്ഞു:
നാട്ടിലു സരസ്വതി ടീച്ചറിന്റെ അടുത്തു ഡാന്സിനു പൊയ്ക്കൊണ്ടിരുന്നതാ. പിന്നെ നിര്ത്തി. ഇപ്പൊ ളിച്ചിട്ടു രണ്ടു വര്ഷമായി.’
”നീ എത്രകൊല്ലം പോയി?’
” ഒരു കൊല്ലം ‘
”ക്ലാസിക്കലാണോ?
‘എല്ലാം കൊറേശ്ശെ”
‘അപ്പൊ എളുപ്പമുണ്ട്. ഇവിടെ സരോജാക്കന്റെ ഡാന്സു സ്കൂളില് ചേരാം. അവരുടെ സ്കൂളിനു കാശു മൊടക്കിയതെല്ലാം ഭാസ്കരന് സാറാ. രണ്ടു മാസം കഴിഞ്ഞാ ബോംബെ പ്രോഗ്രാം. ഇപ്പോ മൂന്നാലു പെണ്പിള്ളാരെ അതിലു അക്കന്റെ സ്കൂളീന്നു എടുത്തിട്ടൊണ്ട്. ഭാഗ്യമൊണ്ടേ നിനക്കും കിട്ടും’
Leave a Reply