അബുവും ആമിറയും

നീണ്ട 6 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, എന്നെന്നേക്കുമായി അബു ദുബായ് വിട്ടു. നാട്ടിലേക്കുള്ള യാത്രയിൽ, അബുവിൻ്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു “അവൻ്റെ ആമിറയുമായുള്ള നിക്കാഹ്”. അതിനുവേണ്ടി മാത്രമാണ് അവൻ ഈ ആറു വർഷം കഷ്ടപ്പെട്ടതും. കുട്ടിക്കാലം മുതൽ എന്നും കാണുന്ന ആ സ്വപ്നം, അവന് സ്വന്തമാകാൻ പോകുന്ന കാര്യം ഓർത്തോർത്ത് അവൻ തൻ്റെ നാട് എത്തിയതേ അറിഞ്ഞില്ല. ബസിൽനിന്നും ഇറങ്ങി അവൻ നേരെ തൻ്റെ ആമിറയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. നടക്കുന്ന വഴിയാണ് അവൻ്റെ ചങ്ങായി ജാഫറിനെ കണ്ടത്. “ടാ ജാഫറെ.” “ആരാ??” “എന്നെ മറന്നൊടാ നായേ. ഞാനാടാ, നിൻ്റെ അബു..” “അബു!” ജാഫർ ഞെട്ടി. “അതേടാ ഞാനാ..” ജാഫറിൻ്റെ കണ്ണ് നിറഞ്ഞു. കണ്ണീരോടെ ജാഫർ അവനോട് ചോദിച്ച അടുത്ത ആ ചോദ്യം അബുവിനെ ശെരിക്കും ഞെട്ടിച്ചു. “ടാ..നീ ജീവനോടെ ഉണ്ടായിരുന്നോ?” “എന്താടാ നീ അങ്ങനെ ചോദിച്ചേ?” “ടാ, നീ ദുബായിൽ വെച്ച് മയ്യത്തായെന്നാ ഞങ്ങൾ എല്ലാരും അറിഞ്ഞത്..” “മയ്യത്തായെന്നോ?! നീ എന്ത് പ്രാന്താ ഈ പറയുന്നെ?” “അതേടാ! നീ ഒരു തട്ടിപ്പ് കേസിൽ അവിടെ അകത്തായെന്നും, ദുബായി പോലീസിൻ്റെ വെടികൊണ്ട് നീ മയ്യത്തായെന്നാ, ഇവിടെ പാട്ടായിരിക്കുന്നെ.” “ഏത് ഹറാം പിറന്നവനാടാ അത് പറഞ്ഞുണ്ടാക്കിയേ?” “അത് എനിക്ക് അറിയില്ല, പക്ഷെ ഞാൻ അറിഞ്ഞത് ആസാദിക്കയിൽ നിന്നാ.” “ആസാദിക്കയെ നമുക്ക് പൊക്കാം, പക്ഷെ ഞാൻ കത്ത് അയച്ചതാണല്ലോ..” “കത്തോ? നിൻ്റെ കത്ത് വരാതിരുന്നതിന് പിന്നാലെയാ നിൻ്റെ മരണ വാർത്ത ഇവിടെ പടർന്നത്.” “ഹാ..നമുക്ക് അത് കണ്ടുപിടിക്കാം. ആദ്യം ഞാൻ എൻ്റെ ആമിറയെ പോയി കാണട്ടെ.” “ടാ, നീ അങ്ങോട്ട് പോകണ്ട..” “അന്തെന്താടാ?” “അങ്ങോട്ടേക്ക് ഇനി നീ പോകണ്ട ടാ..” “അതെന്താടാ, കാര്യം പറ.” “ഇന്ന് ആമിറയുടെ നിക്കാഹായിരുന്നു!! അത് കഴിഞ്ഞു!! ഞാൻ പോയിട്ട് വരുന്ന വഴിയാ..” “എന്ത്?!!” ദേഷ്യത്തിൽ അബു ജാഫറിൻ്റെ കോളറിൽ പിടിച്ചു. “നീ മയ്യത്തായെന്ന് അറിഞ്ഞതിൽ പിന്നേ, ആമിറ ശരിക്കും തളർന്നടാ. എന്നിട്ടും നീ വരുമെന്ന് വിശ്വസിച്ച്, രണ്ട് വർഷം അവൾ നിനക്കായി കാത്തിരുന്നു. അതിന് ശേഷാ ആമിറക്ക് നിക്കാഹ് ഉറപ്പിച്ചത്. അവൾ ഒരു പെണ്ണല്ലേ ടാ. എത്രയെന്നു വെച്ചാ അവൾ അവളുടെ ബാപ്പാടെയും വീട്ടുകാരുടെയും മുന്നിൽ പിടിച്ചുനിൽക്കുന്നെ?” “ഇല്ല, ഞാൻ ഇത് വിശ്വസിക്കില്ല.” “വിശ്വസിച്ചേ പറ്റു അബു, ആമിറ ഇപ്പൊ മറ്റൊരാളുടെ ബീവിയാ..” “ഇല്ല..ഇല്ലാ! ആമിറ എൻ്റെ, എൻ്റെ മാത്രം പെണ്ണാ..” “വേണ്ടടാ, അങ്ങോട്ട് പോകണ്ട,” അവനെ ജാഫർ തടഞ്ഞു. “വിട്, ജാഫറെ..” ജാഫറിനെ തള്ളി മാറ്റി, ബാഗും പെട്ടിയും നിലത്തിട്ട്, അബു ആമിറയുടെ വീട്ടിലേക്ക് പ്രാന്തുപിടിച്ച് ഓടി. നിറ കണ്ണുമായി, ഉള്ള് ഉരുകി ഓടുമ്പോൾ, പടച്ചോനോട് അവൻ ഒന്ന് മാത്രേ ചോദിച്ചുള്ളൂ, “ഇതൊരു സ്വപ്നായിരിക്കണേ റബ്ബേ..” ഓടുന്ന വഴിയിൽ, നിക്കാഹ് വീട്ടിൽനിന്ന് ബിരിയാണി കഴിച്ചുവരുന്ന വിരുന്നുകാരെ കണ്ടതും, ആ യാഥാർഥ്യത്തിൻ്റെ കൈപ്പ് അബുവിൻ്റെ ഹൃദയത്തെ വീണ്ടും വീണ്ടും നുറുക്കി. ഒടുവിൽ അബു എത്തി. ആമിറയുടെ വീട് വിരുന്നുകാരേകൊണ്ട് പൊതിഞ്ഞിരുന്നു. എന്നും പോകുന്ന വഴി, പിന്നാമ്പുറത്തൂടെ അബു അടുക്കള വാതിലിൻ്റെ മുന്നിലായി എത്തിയതും, അവിടെയും തിരക്ക്. “പടച്ചോനെ കാത്തോളി” കീശയിൽനിന്നും കർച്ചീഫ് എടുത്ത് മുഖത്ത് കെട്ടി ആരേയും നോക്കാതെ, വീട്ടിനുള്ളിലേക്ക് അബു തള്ളി കയറുമ്പോൾ. “ടാ..” പിന്നിൽനിന്ന് ആരോ വിളിച്ചു. അബു തിരിഞ്ഞു, ആമിറയുടെ മൂത്തുമ്മ. “നീ സൽമാൻ അല്ലെ?” മൂത്തുമ്മ ചോദിച്ചു. “മ്..” അബു മൂളി. “നീ എന്തിനാ മുഖം മറച്ചിരിക്കുന്നെ?” “അത്..അത് ഞാൻ..” പെട്ടന്ന് അവിടേക്ക് ആമിറയുടെ ഉമ്മ മെഹറൂത്ത കയറി വന്നു. “ആഹാ..ഇതാരാപ്പാ മുഖം ഒക്കെ മറച്ച്??” മെഹറൂത്തുമ്മ ചോദിച്ചു. “ഇത് നമ്മുടെ സൽമാൻ..” മൂത്തുമ്മ മൂളി. “ഹാ സൽമാനെ, ആമിറ ഒന്നും കഴിച്ചിട്ടില്ല, മോൻ ഇത് കൊണ്ടോയി അവൾക്ക് ഒന്ന് കൊടുക്ക്” കയ്യിലേക്ക് ബിരിയാണി പാത്രം വെച്ചുകൊണ്ട് മെഹറൂത്തുമ്മ മൂളി. തൻ്റെ കണ്ണുകൾ അവർ തിരിച്ചറിയുന്നതിന് മുമ്പ് അബു കോണിപ്പടി കഴറി മുകളിൽ എത്തി. “അതെ, ആമിറ എന്തിയേ?” അവിടെ നിന്ന ഏതോ പെൺകുട്ടിയോട് അബു ചോദിച്ചു. “ആമിറ ആ മുറിക്കകത്തുണ്ട്,” പെൺകുട്ടി ആമിറയുടെ മുറി ചൂണ്ടിക്കാട്ടി. ആമിറയുടെ വാതിലിനടുത്തേക്ക് നടക്കേ അബുവിൻ്റെ ഹൃദയം വേഗത്തിൽ ഇടിച്ചു. കീഴെ പ്ലാവിൻ്റെ ചോട്ടിൽനിന്ന്, മുകളിലെ ജനാല വഴി ആമിറയെ പ്രണയിച്ച അബു, ആദ്യായിട്ടാണ് ഈ വീട്ടിലും, ആമിറയുടെ മുറിയ്ക്ക് മുൻപിലും. “ടക്ക് ടക്ക് ടക്ക്” ആമിറ വാതിൽ തുറന്നു. 6 വർഷത്തിനു ശേഷം ആമിറ എൻ്റെ കണ്ണിനു മുന്നിൽ! കല്യാണ സാരി ഉടുത്ത്, നെഞ്ചിൽ മറ്റൊരുവൻ ചാർത്തിയ താലി മാലയുമായി ആമിറ നിൽക്കുന്നത് കണ്ട് അബുവിൻ്റെ കണ്ണ് വീണ്ടും നിറഞ്ഞു. “പറ ഇക്കാ” ആമിറക്ക് തൻ്റെ അബുവിനെ മനസിലായില്ല. “ഭക്ഷണം, ഉമ്മ തരാൻ പറഞ്ഞു..” “ഓ..” ആമിറ കയ്യിലേക്ക് വാങ്ങി, വാതിൽ അടക്കാൻ തുടങ്ങി. “ആമിറാ..” “മ്..” കുഞ്ഞുന്നാളിൽ നെഞ്ചിൽ പച്ചക്കുത്തിയ ആ പേര് അവൻ ഷർട്ട് മാറ്റി അവളെ കാട്ടി. “അ..അബൂക്കാ..” സന്തോഷാശ്രുക്കളാൽ ആമിനയുടെ കണ്ണുകൾ തുളുമ്പി. മുറിക്കുള്ളിലേക്ക് കയറ്റി വാതിൽ അടച്ച് ആമിറ അബുവിനെ ഇറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു. “ഞാൻ വിശ്വസിച്ചില്ല അബൂക്കാ, എനിക്ക് വിശ്വസിക്കാൻ പറ്റില്ല! ബാപ്പാടെ നിർബന്ധാ ഞാൻ ഈ നിക്കാഹിന് സമ്മതിച്ചേ..” “അറിയാം ആമി, നമ്മളെ ആരൊക്കെയോ ചേർന്ന് ചതിച്ചതാ! ഞാൻ അയച്ച കത്തിന് മറുപടി വരാതിരുന്നപ്പോഴേ ഞാൻ അതിൽ സംശയിക്കേണ്ടതായിരുന്നു..” “ആരാ ഇക്കാ നമ്മളെ ചതിച്ചത്? ആർക്കാ നമ്മളോട് ഇത്ര വെറുപ്പ്..” “ആരാണെങ്കിലും, എത്ര പേരാണെങ്കിലും, അവരെ കണ്ടുപിടിച്ച്, അവരുടെ പള്ളക്ക് ഞാൻ കത്തി കയറ്റും.” “വേണ്ടിക്കാ, അത് വേണ്ട. എനിക്ക് എൻ്റെ ഇക്കാൻ്റെ കൂടെ ജീവിക്കണം..” “നമ്മൾ ജീവിക്കും ആമി, നല്ല അന്തസായി, ഈ നാട്ടിൽത്തന്നെ ജീവിക്കും.” “നമ്മൾ ഇനി എന്ത് ചെയ്യും ഇക്കാ, എന്നെ ഇപ്പൊ ഇവിടുന്ന് കൊണ്ടുപോകും..” “ഇന്നുതന്നെ നിന്നെ കൊണ്ടുപോകുവോ?” “മ്..” “നിൻ്റെ പുതിയാപ്ല ആരാ?” “ഷഹൽ മജീറുദീൻ എന്നാ പേര്..” “എവിടുന്നാ?” “അതറിയില്ല, പക്ഷെ അങ്ങ് ദൂരേന്നാ.” പെട്ടന്ന്, “ടക്ക് ടക്ക്..ആമിറാ” അവളുടെ പുതിയാപ്ല വാതിൽ മുട്ടി. “അയ്യോ മജീറിക്ക!! ഇക്ക വേഗം ഒളിക്ക്..” അബുവിനെ തൻ്റെ വലിയ കട്ടിളിൻ്റെ കീഴെ ഒളിപ്പിച്ച ശേഷം ആമിറ വാതിൽ തുറന്നതും, മുണ്ടും ജുബ്ബയും ധരിച്ച്, തലമേൽ തലങ്കാര

താളുകൾ: 1 2 3

Leave a Reply

Discover more from Mallukambistories.in

Subscribe now to keep reading and get access to the full archive.

Continue reading